Monday 18 July 2011

അനുഗ്രഹിക്കൂ ആശിര്‍ "വധി" ക്കൂ

പ്രിയപ്പെട്ട സുഹൃത്തുക്കളെ മാന്യന്മാരെ മഹതികളെ ..അഹങ്കാരി കളെ ,അസൂയക്കാരെ ,കുശുമ്പികളെ,
കുന്നായ്മക്കാരെ ...
നിങ്ങളൊക്കെ പുലികളും പുപ്പുലികളും കൊഞ്ഞാട്ടകളും ആയി വാഴുന്ന ഈ ബൂലോകത്ത്  ഞാനും ഇറങ്ങുകയാണ് .ച്ചിരി ചാണാ പ്പുളി കച്ചോടത്തിന്  .ഞാന്‍ ഇന്ന് മുതല്‍ രാവും പകലും ഉറക്കം ഇളച്ചിരുന്നു കുത്തിക്കുറിക്കുന്ന മഹത്തായ സാഹിത്യ രചനകള്‍ നിങ്ങള്‍ വായിച്ച് ഉല്‍ ബുദ്ധര്‍ ആവുകയും അഭിപ്രായങ്ങള്‍ എഴുതി എന്നെ സന്തോഷിപ്പിക്കുകയും ചെയ്യണം എന്ന് ആക്ഷേപിച്ചു കൊള്ളുന്നു ..ബാക്കിയൊക്കെ വിധിപോലെ .
എന്റെ ചാണാ പ്പുളി കച്ചവടം വിജയിച്ചാല്‍ അതിന്റെ ഒരോഹരി കൊണ്ട് ആള് കയറാതെയും  കമന്റുകള്‍ ഇല്ലാതെയും പൂട്ടി പോകാറായ മറ്റു ചാണാ പ്പുളി ബ്ലോഗുകള്‍ ഉദ്ദരിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നതാണെന്ന് പ്രഖ്യാപിച്ചു കൊള്ളുന്നു ,,അപ്പോള്‍ നമുക്ക് ഗോദായില്‍ കാണാം ..പോട്ടേ ..യ്‌ :)